ന്യൂഡല്‍ഹി: ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ആയുധ ശേഖരത്തിലും മുന്നിൽ നിൽക്കുകയാണ് ഭാരതം. ആകാശ കരുത്തിൽ പുതിയ ചുവടു വയ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആയുധ ശേഷിയില്‍, 5-ാം തലമുറ പൈത്തണ്‍ -5 എയര്‍ ടു എയര്‍ മിസൈല്‍ ഉള്‍പ്പെടുത്തി.
മറ്റൊരു വിമാനത്തെ നശിപ്പിക്കുന്നതിനായി ഒരു വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന മിസൈലാണ് പൈത്തണ്‍ -5. ഗോവയില്‍ ഇതിന്റെ പരീക്ഷണം വിജയകരമായി പൂർത്തികരിച്ചു. ഇതിന്റെ കൂടെ തേജസില്‍ ഉള്‍പ്പെടുത്തിയ ഡെര്‍ബി ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) എയര്‍ ടു എയര്‍ മിസൈലിന്റെ ശേഷി പരീക്ഷിച്ചിരുന്നു. ഡെര്‍ബി മിസൈല്‍ ഉയര്‍ന്ന വേഗത കൈവരിച്ച് വ്യോമാക്രമണ ലക്ഷ്യത്തില്‍ വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കി. 100% കൃത്യത കൈവരിച്ചുകൊണ്ട് ശേഷി പൈത്തണ്‍ മിസൈല്‍ പ്രകടിപ്പിച്ചു .
Post Your Comments