
പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹത. കേസിൽ പുരോഗതിയില്ലെന്ന് മാതാപിതാക്കൾ. റാന്നി പെരുനാട് ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിനെയാണ് കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാൽ മകളുടെ മരണത്തിനിടയാക്കിയ കാരണം പുറത്തു വരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്കൂളില്‍ പഠിച്ച കാലം മുതല്‍ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു. മരണം നടന്ന ദിവസവും ഇയാള്‍ അക്ഷയയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്ഷയ ഉപയോഗിച്ച ഫോണ്‍ പരിശോധിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
Post Your Comments