മുംബൈ: കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് മഹാരാഷ്ട്ര സർക്കാർ. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് സർക്കാർ ഉറപ്പു നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം മഹാരാഷ്ട്ര സർക്കാർ സ്വീകരിച്ചത്.
മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് തീരുമാനം. 18 നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകാനാണ് തീരുമാനമായത്. ഇന്ന് 4 മണി മുതലാണ് 18 നും 45 വയസിനും ഇടയിൽ ഉള്ളവർക്കായുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്.
Post Your Comments