
കയാക്കിങ് നടത്തുന്നതിനിടെ തുഴ കട്ടിയുള്ള എന്തോ വസ്തുവില്‍ തട്ടിയപ്പോഴാണ് സംഘം തുഴ വലിച്ചത്. വടക്കന്‍ ക്വീന്‍സ്ലന്‍ഡിലെ ടൗണ്‍സ്വില്ലെയിലുള്ള നദിയില്‍ കയാക്കിങ് നടത്താന്‍ ഇറങ്ങിയ സംഘമാണ് തങ്ങളുടെ തുഴയില്‍ പറ്റിപ്പിടിച്ച സ്റ്റോണ്‍ ഫിഷിനെ കണ്ട് ഞെട്ടിയത്.
ആക്രമണം ഏറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം വരെ സംഭവിക്കാവുന്ന കൊടിയ വിഷമുള്ളതാണ് സ്റ്റോണ്‍ ഫിഷുകള്‍. വെള്ളത്തില്‍ ജീവിക്കുന്ന ഏറ്റവും അപകടകാരികളായ ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവയാണ് ഇവ. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അല്‍പം വലുപ്പമുള്ള ഒരു കല്ലാണെന്ന് തോന്നുന്ന ഇവ മത്സ്യ വര്‍ഗത്തില്‍ ഉള്‍പ്പെട്ടവയാണെങ്കിലും ഇവയുടെ രൂപം മറ്റു മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.
Read more: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിർമ്മാണം; ഒരാൾ അറസ്റ്റിൽ
കയാക്കര്‍മാര്‍ പകര്‍ത്തിയ സ്റ്റോണ്‍ ഫിഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വൈറലായ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. സ്റ്റോണ്‍ ഫിഷിന്റെ ആക്രമണത്തെ തുടര്‍ന്ന് മാസങ്ങളോളം ആശുപത്രിയില്‍ ചെലവിടേണ്ടി വന്നവര്‍ തങ്ങളുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തി. വടക്കന്‍ ഓസ്‌ട്രേലിയയിലാണ് സ്റ്റോണ്‍ ഫിഷുകളെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.
ഇവയുടെ ശരീരത്തിന്റെ വശങ്ങളിലെ ചിറകില്‍ ഏറെ ബലമുള്ള 13 മുള്ളുകളുണ്ട്. ഈ മുള്ളുകള്‍ ഉപയോഗിച്ചാണ് ഇവ ശത്രുക്കളുടെ ശരീരത്തിലേക്ക് കൊടിയ വിഷം കുത്തിവയ്ക്കുന്നത്. ഹൃദയാഘാതം വരെ സംഭവിക്കും ഇവയുടെ കുത്തേറ്റാല്‍.
Read More: ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ചാൾസ് രാജകുമാരൻ
വെള്ളത്തില്‍ ആഴം കുറഞ്ഞ ഭാഗത്ത് കാണപ്പെടുന്ന ഇവയുടെ മേല്‍ അബദ്ധത്തില്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ക്കും കുത്തേറ്റിട്ടുള്ളത്. ഇവയുടെ വിഷം ശരീരത്തില്‍ പ്രവേശിച്ച ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ മരണം ഉറപ്പാണ്. കടിയേറ്റ ഭാഗത്ത് കൊടിയ വേദന ഉണ്ടാകുന്നതിനു പുറമേ ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടും മസിലുകളുടെ ബലം നഷ്ടമാവുകയും ചെയ്യും. നിങ്ങള്‍ക്ക് ഇവയുടെ കുത്തേല്‍ക്കുകയാണെങ്കില്‍, ആ സ്ഥലത്ത് ചൂടുവെള്ളം ഒഴിച്ച് നന്നായി കഴുകിയതിന് ശേഷം ഉടന്‍ വൈദ്യസഹായം തേടുക.
Read More: കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങൾ
Post Your Comments