കാഞ്ഞങ്ങാട്: മകന്റെ ഭാര്യയെയും കൊണ്ട് 61കാരനായ അച്ഛൻ മുങ്ങി സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാണാതായ യുവതി കര്‍ണാടകയില്‍ ഉള്ളതായി സൂചന. പൊലിസ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വെള്ളരിക്കുണ്ട്. കൊന്നക്കാട് വള്ളി കൊച്ചിയിലെ പന്നിഫാം ഉടമ വിന്‍സെന്റ് (61) മകന്റെ ഭാര്യ റാണി (33) ഏഴു വയ സുകാരനായ ഇളയ കുഞ്ഞ് എന്നിവരെ കഴിഞ്ഞ ദിവസം കാണാതായത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലിസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ പയ്യന്നൂര്‍ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍ സിപ്പള്‍ എസ്‌ഐ പി ബാബു മോന്‍ പയ്യന്നൂര്‍ പൊലീസിന്റെ സഹായത്തോടെ നഗരത്തിലെ ലോഡ്ജുകളിലും മറ്റും പരിശോധന നടത്തിയെങ്കിലുഫലമുണ്ടായില്ല. രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
വെള്ളരിക്കുണ്ടില്‍ നിന്നും വീടുവിട്ട് പയ്യന്നൂരിലെത്തിയ ഇവര്‍ പിന്നീട് ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് പൊലീസിന് തള്ളിക്കളയാന്‍ കഴിയാത്ത വിധമുള്ള സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് സംഘം ബാംഗ്ലൂര്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. മുത്തമകനായ പത്തു വയസ്സുകാരനെ ബന്ധുവീട്ടില്‍ നിര്‍ത്തിയാണ് റാണിയും ഏഴുവയസുകാരനായ ഇളയകുട്ടിയും ഭര്‍ത്യ പിതാവിനോടൊപ്പം മുങ്ങിയത്. കുടുംബ കലഹമാണ് ഭര്‍തൃപിതാവിന്റെയും മരുമകളുടെയും കുഞ്ഞിന്റെയും തിരോധാനത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. പത്തനംതിട്ട എരുമേലി സ്വദേശിനിയായ യുവതി റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അതേ ആശുപത്രിയിലെ തന്നെ ഡ്രൈവറായ പ്രിന്‍സുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും പിണങ്ങിപ്പോയ റാണി ഇളയ കുഞ്ഞിനെയും കൂട്ടിയാണ് സ്വന്തം നാടായ എരുമേലിയിലേക്ക് പോയത്. എന്നാല്‍ പ്രിന്‍സ് ഇവരെ തിരിച്ചുവിളിക്കാന്‍ തയ്യാറല്ലാത്തതു കാരണം വിന്‍സെന്റ് ഇടപെടുകയും ഇവരെ കുട്ടിക്കൊണ്ടുപോവാന്‍ എരുമേലിയിലേക്ക് വാഹനമയക്കുകയും ചെയ്തു. തുടര്‍ന്ന് റാണിയെയും മക്കളെയും കൊന്നക്കാട്ടെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്നു പേരെയും കാണാതായതാണെന്നാണ് വിന്‍സെന്റിന്റെ ഭാര്യ വത്സമ്മ നല്‍കിയ പരാതി. വിന്‍സെന്റിന്റെയും റാണിയുടെയും ബന്ധു വീടുകളിലേക്കും അന്വേഷണം നടത്തിയിരുന്നു.
Post Your Comments