തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണവുമായി സമൂഹമാധ്യമങ്ങള്‍. നിരവധി ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്. വാട്സ്ആപ്പിലും ഇത്തരത്തില്‍ വ്യാജ മെസേജുകള്‍ പ്രവഹിക്കുകയാണ്.
വ്യാഴാഴ്ച മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഗൗരിയമ്മ. ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സന്ദർശിച്ചു.
Post Your Comments