Latest NewsKeralaIndia

‘4 ആശുപത്രികളിൽ പ്രവേശിപ്പിച്ചില്ല; പിതാവ് കൺമുന്നിൽ പിടഞ്ഞു മരിച്ചു; ഡൽഹിയിലെ മലയാളിയുടെ അനുഭവം

തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെ ദയാനന്ദ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണു ഡോക്ടർ പരിശോധിക്കാനെങ്കിലും തയാറായത്.

ന്യൂഡൽഹി∙ അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവിനെയും കൊണ്ടു 4 ആശുപത്രികളിലെത്തിയിട്ടും പ്രവേശനം ലഭിക്കാതെ, കൺമുന്നിൽ പിതാവ് മരണപ്പെട്ടതിന്റെ വേദനയിലാണു ദിൽഷാദ് ഗാർഡിനിലെ ‘മാവേലി സ്റ്റോർ’ ഉടമ എം.ബി. പ്രകാശ്. ഇദ്ദേഹത്തിന്റെ പിതാവ് പത്തനംതിട്ട കൂടൽ അതിരുങ്കൽ കനകക്കൂന്നേൽ കെ. ബാലൻ (75) തിങ്കളാഴ്ച പുലർച്ചെയാണു കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങിയത്.

അതീവഗുരുതരാവസ്ഥയിലുള്ള പിതാവിനെയും കൊണ്ട് അർധരാത്രി പല വാതിലുകളും മുട്ടിയിട്ടും തുറക്കപ്പെട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.ആശുപത്രികളിൽ മാത്രമല്ല, മൃതദേഹം സംസ്കരിക്കാനും മണിക്കൂറുകളാണ് ഇവർ ഊഴം കാത്തു നിന്നത്. നാട്ടിൽ വിവാഹാഘോഷത്തിൽ പങ്കെടുത്ത ശേഷം പ്രകാശും കുടുംബവും തിരികെയെത്തിയതു ഈ മാസം 9നാണ്. വിഷുവിനു പിന്നാലെയാണു പ്രകാശിന്റെ ഭാര്യ സുധയ്ക്കു പനിയും മറ്റ് അസ്വസ്ഥതകളും കണ്ടത്. പിന്നാലെ കുടുംബാംഗങ്ങൾക്കെല്ലാം പനി ബാധിച്ചു.

പരിശോധനയിൽ കോവിഡാണെന്നു സ്ഥിരീകരിച്ചു. ആദ്യത്തെ ആശങ്കയ്ക്കുശേഷം പതിയെ അസുഖമെല്ലാം കുറഞ്ഞ് കോവിഡ് ഭേദപ്പെടുന്നുവെന്ന നിലയെത്തി. ഇതിനിടെയാണ് ഞായറാഴ്ച രാത്രി കെ. ബാലനു ശ്വാസതടസ്സം അനുഭവപ്പെട്ടത്. ആംബുലൻസിനു വേണ്ടി പലരെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ രാത്രി 11 മണിയോടെ ഒരു ആംബുലൻസ് എത്തി.എന്നാൽ സഹായത്തിനു നഴ്സുമാരോ ആരുമുണ്ടായിരുന്നില്ല. ഒടുവിൽ പ്രകാശും കുടുംബാംഗങ്ങളും ചേർന്നാണ് ബാലനെ ആംബുലൻസിൽ പ്രവേശിപ്പിച്ചത്.

ആദ്യം ഇഎസ്ഐ ആശുപത്രിയിലെത്തിച്ചെങ്കിലും കിടക്കയില്ലെന്ന മറുപടി. അവിടെനിന്നു നേരെ യമുനാ സ്പോർട്സ് കോംപ്ലംക്സിൽ. അവിടെയും കിടക്കയില്ലെന്നായിരുന്നു അറിയിപ്പ്. പിന്നാലെ ദിൽഷാദ് ഗാർ‍ഡൻ ജിടിബി ആശുപത്രിയിലെത്തി. അവിടെയും ഫലമുണ്ടായില്ല. തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെ ദയാനന്ദ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണു ഡോക്ടർ പരിശോധിക്കാനെങ്കിലും തയാറായത്.

read also: പരസ്പരം ട്രോളിയും വാദിച്ചും രാജേഷ് പണിക്കര്‍ പോസ്റ്റ് യുദ്ധം മുറുകുന്നു; ഏറ്റെടുത്തു സോഷ്യൽ മീഡിയ

എന്നാൽ അപ്പോഴേക്കും ഓക്സിജൻ നില അപകടകരമായ വിധത്തിൽ താണിരുന്നു, ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ രാവിലെ പുലർച്ചെ സീമാപുരി ശ്മശാനത്തിലെത്തി. അവിടെയും കാത്തിരിപ്പു തുടരേണ്ടി വന്നു.

ഒടുവിൽ 11 ണി കഴിഞ്ഞ ശേഷമാണു പിതാവിനെ സംസ്കരിക്കാൻ ഇടം ലഭിച്ചതെന്നു പ്രകാശ് പറയുന്നു. ബാലനും പ്രകാശും ഉൾപ്പെടുന്ന കുടുംബം വർഷങ്ങളായി ദിൽഷാദ് ഗാർഡൻ എസ്ജി പോക്കറ്റ് 61സിയിലാണു താമസം. പൊന്നമ്മയാണു ബാലന്റെ ഭാര്യ. എം.ബി. സന്തോഷാണു മറ്റൊരു മകൻ. ഭാര്യ: നിർമല.

shortlink

Related Articles

Post Your Comments

Related Articles


Back to top button