COVID 19Latest NewsIndiaNews

സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതിയുടെ നിർദ്ദേശം

അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കണമെന്നും കോടതി അറിയിച്ചു.

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കണമെന്ന സുപ്രീംകോടതി. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി. സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

Also Read:നീന്തല്‍ക്കുളം തകര്‍ന്ന് കാര്‍ പോര്‍ച്ചിലേക്ക് ഒഴുകി- ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കണമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാപ്പന്‍ കോവിഡ് പോസിറ്റീവാണെന്നും താടിയെല്ലിന് പരിക്കുണ്ടെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ യുപിക്ക് അടുത്തുള്ള ഡല്‍ഹിയില്‍ കാപ്പന് അടിയന്തര ചികിത്സ നല്‍കുന്നതാണ് നല്ലതെന്നാണ് കോടതിയുടെ നിരീക്ഷണം.

എന്നാല്‍ യുപി സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഡല്‍ഹിയില്‍ കോവിഡ് സാഹചര്യം രൂക്ഷമാണെന്നും ആശുപത്രി കിടക്ക പോലും ലഭിക്കാന്‍ ബുദ്ധിമുണ്ടെന്നും കോടതിയെ അറിയിച്ചു. മഥുരയില്‍ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും വാദിച്ചെങ്കിലും ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button