കോഴിക്കോട് : വയനാട്ടിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക യു.കെ. അശ്വതി മരിച്ചത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലമെന്ന് അശ്വതിയുടെ കുടുംബം. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അശ്വതിയെ എത്രയും പെട്ടന്ന് എത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും നൂറിലധികം കിലോമീറ്റർ അകലെയുള്ള ഇവിടേയ്ക്ക് എത്താൻ ഐസിയു ആംബുലൻസ് ലഭ്യമായില്ല. ഇതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. അശ്വതിയും കുടുംബവും 14 മണിക്കൂറാണ് ആംബുലൻസിനായി കാത്തിരിക്കേണ്ടി വന്നതെന്ന് അശ്വതിയുടെ അടുത്ത ബന്ധു മനോരമ ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
‘ഞായറാഴ്ച രാത്രി 7 മണിക്ക് അശ്വതിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ആംബുലൻസ് കിട്ടിയില്ല. പല ആശുപത്രികളും കോവിഡ് രോഗിയെ കൊണ്ട് പോകാൻ ആംബുലൻസ് വിട്ടുതരില്ലെന്ന് പറഞ്ഞു. ചിലർ ജീവനക്കാരില്ലെന്നും ഡ്രൈവർ ഇല്ലെന്നും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. ഒടുവിൽ അടുത്ത ദിവസം രാവിലെ 9 മണിക്ക് ശേഷമാണ് അശ്വതിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടുന്നത്.’- ബന്ധു പറയുന്നു.
ഇതോടെ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാക്കുകൾ സത്യമാകുന്നുവെന്ന് സോഷ്യൽ മീഡിയ പറയുന്നു. കേരളത്തിൽ കൊവിഡ് രോഗികൾക്ക് ആംബുലൻസ് കിട്ടാനില്ലെന്ന് സുരേന്ദ്രൻ പറഞഞിരുന്നു. ആംബുലൻസ് വിളിക്കുന്നവരോട് പിപിഇ കിറ്റിന്റെ പണം കൂടെ ആവശ്യപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ സഹായിക്കുന്നില്ല.കൊവിഡ് രോഗികളെ ഐസൊലേഷൻ ചെയ്യാൻ സർക്കാർ നടപടിയെടുക്കാത്തത് കൊവിഡ് വ്യാപനം കൂട്ടുകയാണെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.
Post Your Comments