KeralaLatest NewsNews

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; മാങ്ങാ ലോറിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 160 കിലോ; രണ്ടു പേർ പിടിയിൽ

മാങ്ങാലോറിയിൽ കടത്താൻ ശ്രമിച്ച 160 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: മാങ്ങാലോറിയിൽ കടത്താൻ ശ്രമിച്ച 160 കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയിലാണ് സംഭവം. ഹൈദരാബാദിൽ നിന്ന് മാങ്ങ കൊണ്ടുവന്ന ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. ലോറി ഡ്രൈവറും സഹായിയുമാണ് പിടിയിലായത്.

Read Also: അശ്വതിയുടെ മരണം ആംബുലൻസിന്റെ അഭാവം മൂലം; കേരളത്തിലെ സ്ഥിതി വിശദീകരിച്ച കെ സുരേന്ദ്രന്റെ വാക്കുകൾ സത്യമാകുമ്പോൾ

വാളയാർ സ്വദേശി കുഞ്ഞുമോൻ, പാലക്കാട് സ്വദേശി നന്ദകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് കടത്തിൽ ഉൾപ്പെടെ നിരവധി ക്രമിനൽ കേസുകളിൽ നേരത്തെയും ഇവർ അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോനെന്ന് എക്‌സൈസ് വ്യക്തമാക്കി. എറണാകുളം മുളവുകാട് സ്വദേശിയായ ആന്റണിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ വെളിപ്പെടുത്തി.

മാങ്ങ നിറച്ച പെട്ടിയുടെ ഉൾഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകൾ അടച്ചതോടെ മയക്കുമരുന്ന് വിതരണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റേറ്റ് എൻഫോഴ്സമെന്റ് സ്‌ക്വാഡ് മേഖലയിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Read Also: പല തവണ പരാതി നൽകിയിട്ടും തിരിഞ്ഞ് നോക്കിയില്ല; മ്യൂസിയം പോലീസ് സ്റ്റേഷനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

shortlink

Related Articles

Post Your Comments

Related Articles


Back to top button