ലണ്ടന്‍: യൂറോ കപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഡ്രീം ടീമിനെ പ്രഖ്യാപിച്ച് യുവേഫ. പ്രതീക്ഷിച്ച താരങ്ങള്‍ ഏറെക്കുറെ ടീമില്‍ ഇടം നേടിയെങ്കിലും അപ്രതീക്ഷിതമായി സൂപ്പര്‍ താരത്തെ ഒഴിവാക്കിയതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. യൂറോ കപ്പിലെ ടോപ് സ്‌കോററായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ടീമില്‍ ഇടം ലഭിച്ചില്ലെന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടിയ ഇറ്റലിയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളാണ് ടീമില്‍ ഭൂരിഭാഗവും. ഇറ്റലിയുടെ അഞ്ച് താരങ്ങളും ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങളും ടീമിലുണ്ട്. ബെല്‍ജിയം, ഡെന്മാര്‍ക്ക്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ ഓരോ കളിക്കാരും യുവേഫയുടെ ടീമില്‍ ഇടം നേടി. ക്രിസ്റ്റ്യാനോയ്ക്ക് പുറമെ, ടോപ്പ് സ്‌കോറര്‍ പദവി പങ്കിടുന്ന ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കിനും ടീമില്‍ ഇടംനേടാന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം.
ടീം
ഗോള്‍കീപ്പര്‍ : ജിയാന്‍ലൂജി ഡൊനരുമ്മ
പ്രതിരോധം: കൈല്‍ വാക്കര്‍ (ഇംഗ്ലണ്ട്), ലിയനാര്‍ഡോ ബൊനൂച്ചി (ഇറ്റലി), ഹാരി മഗ്വെയ്ര്‍ (ഇംഗ്ലണ്ട്), ലിയനാര്‍ഡോ സ്പിനസൊല (ഇറ്റലി)
മധ്യനിര : പിയര്‍ എമില്‍ ഹൊബെര്‍ഗ് (ഡെന്മാര്‍ക്ക്), ജോര്‍ജീഞ്യോ (ഇറ്റലി), പെഡ്രി (സ്‌പെയിന്‍),
മുന്നേറ്റ നിര : ഫെഡറികോ ചിയേസ (ഇറ്റലി), റഹീം സ്‌റ്റെര്‍ലിംഗ് (ഇംഗ്ലണ്ട്), റൊമേലു ലുക്കാക്കു (ബെല്‍ജിയം)
Post Your Comments