ലക്നൗ: കോവിഡ് സംബന്ധിച്ച് മാദ്ധ്യമങ്ങളും ആശുപത്രികളും ജനങ്ങളില്‍ ഭയം വിതയ്ക്കുകയാണ്. ഇക്കാരണത്താല്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ കുറിച്ച് പരാതിപ്പെടുന്ന ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നതല ഉദ്യോഗസ്ഥരോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു. അനാവശ്യ ഭീതി പരത്തുന്നതിനായാണ് ആശുപത്രികള്‍ ഇത്തരത്തില്‍ പരാതിപ്പെടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് യോഗി ഇക്കഴിഞ്ഞ ഞായറാഴ്ച ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
Read Also :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കൊവിഡ് ബാധിച്ച് മരിച്ചു
തലസ്ഥാനമായ ലക്നൗവും യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പ്പൂരും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന വേളയിലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് സംസ്ഥാനത്തെ ആശുപത്രികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ പരാതിപ്പെടുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും, ഈ ആശുപത്രികള്‍ക്കെതിരെ അന്വേഷണം നടത്തി, ഭയപ്പാട് സൃഷ്ടിക്കാന്‍ വേണ്ടിയാണ് അവര്‍ പരാതി ഉന്നയിക്കുന്നതെങ്കില്‍ നടപടി സ്വീകരിക്കുമെന്നുമാണ് യോഗി അറിയിച്ചത്. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഓക്‌സിജന്‍ പൂഴ്ത്തിവയ്ക്കുന്നതും കരിച്ചന്തയുമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറയുന്നു.
Post Your Comments