ന്യൂഡൽഹി : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്നും അദ്ദേഹം പറഞ്ഞു. മെഗാ വാക്സിനേഷൻ ആരുടെ പദ്ധതിയാണ്. അതിന്റെ പേരിൽ മനുഷ്യവകാശ ലംഘനമാണ് നടക്കുന്നത്. സൗജന്യമായി കിട്ടിയ വാക്സിൻ വിതരണം ചെയ്തിട്ട് പോരേ വാക്സിൻ നയത്തിനെതിരെ സമരം ചെയ്യാൻ എന്നും മുരളീധരൻ ചോദിച്ചു.
Read Also : ഇന്ത്യയ്ക്ക് കൈത്താങ്ങ്; 4.5 ലക്ഷം റെംഡിസിവിർ സംഭാവന നൽകി യുഎസ് ഫാർമ കമ്പനി
ആരോഗ്യ മന്ത്രി ക്വാറൻ്റീനിൽ കഴിയുന്ന സമയത്ത് ആരാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും മുരളീധരൻ ചോദിച്ചു. കൊവിൻ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവർത്തനരഹിതമാക്കിയിരിക്കുകയാണോ. സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടേതാണ്. കേരളത്തിൽ ആർ ടി പി സി ആറിന് വലിയ നിരക്കാണ് ഈടാക്കുന്നത്. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ വരെ കേരളത്തെ വിമർശിക്കുന്നുണ്ട്. കേരളത്തിലെ ആശുപത്രികളിൽ സൗകര്യങ്ങൾ കുറവാണ്. അടിയന്തരമായി കൂട്ടിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി വരുമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.
Post Your Comments