ദില്ലി: കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചയമാണ് ഡൽഹിയിൽ. ഓക്‌സിജന്‍ കിട്ടാതെ നിരവധിപേരാണ് ദില്ലിയില്‍ മരിച്ചത്. ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേർക്കാണ് ഡൽഹിയിൽ മാത്രം കൊവിഡ് ബാധിക്കുന്നത്. രോഗികളുടെ എണ്ണത്തിൽ മാത്രമല്ല മരണനിരക്കും ഉയരുന്നതോടെആശങ്കയിലാണ് രാജ്യ തലസ്ഥാനം. ഇപ്പോൾ പുറത്തുവരുന്ന റിപ്പാർട്ടുകൾ പ്രകാരം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാതെയായിരിക്കുകയാണ് ഡൽഹിയിൽ. പ്രതിദിനം മൂന്നൂറിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെടുന്നത്.
ഇതോടെ ദില്ലിയിലെയും പരിസര പ്രദേശങ്ങളിലെയും പാര്‍ക്കുകളും വാഹന പാര്‍ക്കിംഗ് ഏരിയകളും താല്‍ക്കാലിക ശ്മശാനങ്ങളാക്കി സര്‍ക്കാര്‍ മാറ്റിയെന്നു റിപ്പോർട്ട്. ഏകദേശം 22 മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ മാത്രം ശേഷിയുള്ള ദില്ലിയിലെ സരായ് കാലേ കാന്‍ ശ്മശാനത്തില്‍ തിങ്കളാഴ്ച മാത്രം സംസ്‌ക്കരിച്ചത് 60 മുതല്‍ 70 മൃതദേഹങ്ങളാണ്.
read also:മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ വിധുബാലയുടെ ഗുരുതര ആരോപണങ്ങൾ; ശബ്ദരേഖ പുറത്ത്
ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും പെടാതെ പോയിട്ടുണ്ടെന്ന എന്‍.ഡി.ടിവിയുടെ റിപ്പോര്‍ട്ടും ആശങ്കയുയർത്തുന്നതാണ്. ഏപ്രില്‍ 18 നും ഏപ്രില്‍ 24 നും ഇടയില്‍ കൊവിഡ് ബാധിച്ച് മരിച്ച 3,096 രോഗികളുടെ ശവസംസ്‌ക്കാരം നടത്തിയതായിട്ടാണ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ദില്ലി സര്‍ക്കാര്‍ പുറത്തുവിട്ട മൊത്തം കൊവിഡ് മരണങ്ങളുടെ എണ്ണം 1,938 ആണ്. 1,158 കൊവിഡ് മരണങ്ങളാണ് ദില്ലി സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ പോയിരിക്കുന്നത്.
Post Your Comments