NattuvarthaLatest NewsNews

കോഴിക്കോട് ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് 5015 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴുപേർക്കും പോസിറ്റീവായിരിക്കുന്നു. 186 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4820 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. 19663 പേരെ പരിശോധനക്ക് വിധേയരാക്കി.

കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1567 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 8419 പേർ ഉൾപ്പെടെ ജില്ലയിൽ 76276 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 374591 പേർ നിരീക്ഷണം പൂർത്തിയാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.66 ശതമാനമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button