KeralaLatest NewsNews

അയവില്ലാതെ രോഗവ്യാപനം; കോഴിക്കോട് ജില്ലയിലെ പത്ത് പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇതിന്റെ ഭാഗമായി ജില്ലയിലെ പത്ത് പഞ്ചായത്തുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: അക്കൗണ്ടുകളിൽ നേരിട്ട് എത്തിയത് 8180 കോടി; വീണ്ടും വിമർശനങ്ങളെ പൂച്ചെണ്ടുകളാക്കി മോദി, നന്ദി പറഞ്ഞ് പഞ്ചാബിലെ കർഷകർ

ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, ഫറോക്ക്, പനങ്ങാട്, ഉള്ള്യേരി, കക്കോടി എന്നീ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളില്‍ നിന്നും മെഡിക്കല്‍ ആവശ്യത്തിനു മാത്രമേ ആളുകള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 5015 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 4820 പേര്‍ക്കാണ് രോഗം ബാധിച്ചത്. 186 പേരുടെ ഉറവിടം വ്യക്തമല്ല. 1567 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 26.66 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് രണ്ടാം തരംഗം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടാകെ പൊതു ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും ഈ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ബാധമാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button