ന്യൂഡല്‍ഹി : ഒരു കോടിയിലധികം വാക്സിന്‍ ഡോസുകള്‍ ഇപ്പോള്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉണ്ടെന്ന് കേന്ദ്രസർക്കാർ. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 80 ലക്ഷം ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 15,65,26,140 ഡോസ് വാക്സിന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു.
Read Also : കൊവിഡ് പ്രതിരോധത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ബോളിവുഡ് നടി
കഴിഞ്ഞ നാലു ദിവസമായി ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തോളമാണ്. ആഗോള കോവിഡ് -19 കേസുകളില്‍ 38% ഇന്ത്യയിലാണ്. ഒരു മാസം മുന്‍പുവരെ ഇത് 9% ആയിരുന്നെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കുകള്‍ പറയുന്നു. ഇന്നലെ 3,23,144 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2,771 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ഒരു മാസത്തിനിടെയാണ് അതിതീവ്ര വ്യാപനശേഷിയുള്ള ഇരട്ടജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം കൂടുതലായത്. മഹാരാഷ്ട്രയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ബി വണ്‍ 617 വൈറസ് ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സ്ഥലങ്ങള്‍ അതി ഗുരുതര സാഹചര്യമുണ്ടാക്കാനുള്ള സാധ്യതയാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ കോവിഡ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ക്ക് അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് ബാധിച്ചതായതാണു കണ്ടെത്തല്‍.
Post Your Comments