മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി സഞ്ജയ് ദേവ്താളെ (58) കൊവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂറിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച സ്ഥിതി ഗുരുതരമായി.
വിദര്‍ഭയിലെ ചന്ദ്രാപുര്‍ സ്വദേശിയാണ് ദേവ്താളെ. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വറോറ മണ്ഡലത്തില്‍ നിന്നു നാലു തവണ നിയമസഭയിലെത്തിയ അദ്ദേഹം പൃഥ്വിരാജ് ചവാന്‍ മന്ത്രിസഭയില്‍ പരിസ്ഥിതി-സാംസ്‌കാരിക മന്ത്രിയായിരുന്നു.
2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ അതേ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. ഇതോടെ ദേവ്താളെ ബിജെപിയില്‍ ചേര്‍ന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ അദ്ദേഹം ശിവസേനയിലെത്തി. തുടര്‍ന്ന് ബിജെപിയിലേക്കുതന്നെ മടങ്ങുകയും ചെയ്തു. മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജനിതക മാറ്റം സംഭവിച്ച 100 നു മുകളിൽ വൈറസ് ഇവിടെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments