ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. കോവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് രണ്ട്, മൂന്ന് തീയതികളിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി.
ഇന്ന് രാവിലെ ചേർന്ന അടിയന്തിര യോഗത്തിലാണ് ആഹ്ലാദ പ്രകടനങ്ങൾ വിലക്കാൻ തെരഞ്ഞടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് കമ്മീഷൻ അടിയന്തിര യോഗം ചേർന്നത്.
തെരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനം ഉയരുന്ന കാഴ്ച്ചയാണ് ഉണ്ടായത്. ഈ സാഹചര്യം കണക്കിലെടുത്താണ് വോട്ടണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.
Post Your Comments