Latest NewsIndiaNews

അശോക ഹോട്ടലിലെ നൂറ് മുറികൾ കോവിഡ് ചികിത്സാ കേന്ദ്രമാക്കി ഡൽഹി സർക്കാർ

ന്യൂഡൽഹി : കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഹോട്ടൽ മുറികൾ ചികിത്സാ കേന്ദ്രമാക്കി ഡൽഹി സർക്കാർ. ഡൽഹി ഹൈക്കോടതി ജസ്റ്റിസുമാർക്കും ഹൈക്കോടതിയിലെ മറ്റ് ജുഡീഷ്യൽ ഓഫീസർമാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി അശോക ഹോട്ടലിന്റെ 100 മുറികൾ മാറ്റാനുള്ള ഉത്തരവാണ് ഡൽഹി സർക്കാർ പാസാക്കിയത്.

ചാണക്യപുരിയിലെ പ്രൈമസ് ഹോസ്പിറ്റൽ അശോക ഹോട്ടലിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സിഎച്ച്സി) സൗകര്യം നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസുമാർക്കും മറ്റ് ജുഡീഷ്യൽ ഓഫീസർമാർക്കും അവരുടെ കുടുംബങ്ങൾക്കും സിഎച്ച്സി സൗകര്യം ഏർപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് അഭ്യർത്ഥന ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Read Also  :  സൗദിയിൽ സ്‌നാപ്ചാറ്റ് വഴി ലഹരിമരുന്ന് വില്‍പ്പന; യുവാക്കൾ അറസ്റ്റിൽ

പ്രൈമസ് ഹോസ്പിറ്റലും ഹോട്ടൽ അധികൃതരുമായി ഏകോപിപ്പിക്കാൻ ഡൽഹി സർക്കാർ ന്യൂഡൽഹി ജില്ലാ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ദിനേശ് കുമാർ മീനയോട് ആവശ്യപ്പെട്ടു. ബയോമെഡിക്കൽ മാലിന്യ നിർമാർജനം ആശുപത്രിയുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button