തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം. സംസ്ഥാനത്തേക്ക് കൂടുതല്‍ കൊവിഡ് വാക്‌സിനുകളെത്തി. 2,20,000 ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഈ വാക്‌സിന്‍ ഡോസുകള്‍ മറ്റു ജില്ലകളിലേക്കും വിതരണം ചെയ്യും.
Read Also : കൊവിഡ് മരണനിരക്ക് വർദ്ധിക്കുന്നു; പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി ദില്ലി സര്‍ക്കാര്‍
ഈ മാസം 22ന് ആറര ലക്ഷം ഡോസ് വാക്സിന്‍ കേരളത്തിലേക്ക് എത്തിയിരുന്നു. അഞ്ചര ലക്ഷം കൊവീഷീല്‍ഡും ഒരുലക്ഷം കൊവാക്സിനുമാണെത്തിയത്. തിരുവനന്തപുരം റീജിയണിന് രണ്ടരലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാക്സിനും നല്‍കിയിരുന്നു.
കൊച്ചി, കോഴിക്കോട് റീജിയണുകള്‍ക്ക് ഒന്നര ലക്ഷം വീതം കൊവിഷീല്‍ഡും കൈമാറിയിരുന്നു. വിമാനം വഴിയാണ് വാക്‌സിന്‍ വന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടരലക്ഷം വാക്‌സിന്‍ കൂടി വാക്‌സിന്‍ കൂടി കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.
Post Your Comments