ന്യൂഡല്‍ഹി: തിഹാര്‍ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതായും ചികിത്സയില്‍ തുടരുകയാണെന്നും വ്യക്തമാക്കി ജയില്‍ അധികൃതര്‍. കൊടുംകുറ്റവാളിയായ ഛോട്ടാരാജന് എയിംസില്‍ ചികിത്സാ സൗകര്യം ഒരുക്കിയതിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
61-കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെയുള്ളത്. രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്. സിബിഐ അന്വേഷിക്കുന്ന ഈ കേസുകളുടെ വിചാരണയ്ക്കായി തിങ്കളാഴ്ച ഛോട്ടാരാജനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഇതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഹാജരാക്കാന്‍ കഴിയില്ലെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.
ഒരു കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതിനെതിരെ ശക്തമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സാധാരണ ജനങ്ങള്‍ ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി ബുദ്ധിമുട്ടുമ്ബോള്‍ ഛോട്ടാരാജന് എയിംസില്‍ ചികിത്സ നല്‍കുകയാണെന്നു വാർത്ത പങ്കുവച്ചു ചിലര്‍ ട്വീറ്റ് ചെയ്തു.
ബെഡ് കിട്ടാൻ സാധാരണക്കാർ ഗ്യാങ്‌സ്റ്റർ ആകണമോയെന്നും ചിലർ വിമർശിച്ചു
Post Your Comments