
മുംബൈ : കൊവിഡ് പ്രതിരോധത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ. തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് റിച്ച ഇക്കാര്യം പറഞ്ഞത്. ആദ്യഘട്ടം മുതല്‍ക്ക് തന്നെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന രീതിയിലാണ് കേരളവും സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിച്ചതെന്നും നടി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്നും നടി അഭിപ്രായപ്പെട്ടു.
Read Also : സുസുക്കി ഹയബൂസ പുത്തൻ വേർഷൻ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് റിച്ച ഇക്കാര്യങ്ങള്‍ പറഞ്ഞത്. കന്നട നടനായ ചേതന്‍ കുമാറും സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.
https://twitter.com/RichaChadha/status/1386936616451674112?ref_src=twsrc%5Etfw
Post Your Comments