Latest NewsNewsIndia

തൂത്തുക്കുടി വേദാന്ത സ്​റ്റര്‍​ലൈറ്റ്​ പ്ലാന്‍റ്​ തുറക്കാനുള്ള തീരുമാനത്തിനെതിരെ കമല്‍ഹാസന്‍

ചെന്നൈ : കോവിഡ് വ്യാപനത്തിൽ ​ഓക്​സിജന്‍ ഉല്‍പാദത്തിനായി തൂത്തുക്കുടിയിലെ വേദാന്തയുടെ സ്​റ്റര്‍​ലൈറ്റ്​ പ്ലാന്‍റ്​ തുറക്കാനുള്ള തീരുമാനത്തിനെതിരെ മക്കള്‍ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമല്‍ഹാസന്‍.

തമിഴ്​നാട്ടില്‍ ഓക്​സിജന്‍ ഉല്‍പാദനത്തിന്​ സ്​റ്റര്‍ലൈറ്റല്ലാതെ മറ്റ്​ നിര്‍മാണശാലയി​​ല്ലേയെന്ന്​ അദ്ദേഹം ചോദിച്ചു. പ്ലാന്‍റ്​ തുറക്കുന്നത്​ കോവിഡ്​ കാലത്ത്​ ജനങ്ങളുടെ മറ്റൊരു പ്രതിഷേധത്തിന്​ ഇടയാക്കിയേക്കാം. എന്തിനാണ്​ സ്​​റ്റര്‍ലൈറ്റ്​ പ്ലാന്‍റ്​ ഇപ്പോള്‍ തുറക്കുന്നത്​. ഏത്​ കമ്പിനിയേയും മെഡിക്കല്‍ ഓക്​സിജന്‍ നിര്‍മാണശാലയാക്കി മാറ്റാം. ഓക്​സിജന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനാണ്​ പ്രശ്​നങ്ങള്‍ നേരിടുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Read Also  :  കാപ്പനോട് എന്താണിത്ര താല്‍പ്പര്യം ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി ജയരാജന്റെ മകൻ രംഗത്ത്

സ്​റ്റര്‍ലൈറ്റ്​ പ്ലാന്‍റ്​ തുറക്കുന്നതിനെ അനുകൂലിക്കുന്ന പാര്‍ട്ടികളെ മാത്രമാണ്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ക്ഷണിച്ചത്​. മക്കള്‍ നീതി മയ്യം പോലു​ള്ള പാര്‍ട്ടികളെ ചര്‍ച്ചക്ക്​ ക്ഷണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button