Latest NewsKeralaNattuvarthaNews

ലോക്ക്ഡൗണായാല്‍ കാശുവാരാൻ വാഴത്തോട്ടത്തിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവ്; ഒടുവിൽ പോലീസ് പിടിയിൽ

ആന്ധ്രയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് കടത്തി കൊണ്ട് വന്ന് തൈക്കാട്ടുശ്ശേരിയിലെ വാഴത്തോട്ടത്തിലർ ഷെഡിൽ സൂക്ഷിച്ച് വെച്ചത്.

തൃശ്ശൂരില്‍ വാഴത്തോട്ടത്തില്‍ ഒളിപ്പിച്ചുവെച്ച ഇരുപത്തിയേഴര കിലോ കഞ്ചാവുമായി ഒല്ലൂർ സ്വദേശിയായ അറുപതുകാരനെയാണ് പോലീസ് പിടികൂടിയത്. തൈക്കാട്ടുശ്ശേരി സ്വദേശിയായ സുന്ദരനെയാണ് സിറ്റി ഷാഡോ പോലീസും ഒല്ലൂർ പോലീസും ചേർന്ന് വലയിലാക്കിയത്.

ലോക്ക്ഡൗൺ വന്നാൽ മദ്യവിൽപ്പനയുണ്ടാകില്ലെന്നും കഞ്ചാവിന് വില കൂടുമെന്നും പ്രതീക്ഷിച്ചാണ് ഇയാള്‍ 27 കിലോയിലധികം തൂക്കം വരുന്ന കഞ്ചാവ് സൂക്ഷിച്ചത്. ആന്ധ്രയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് കടത്തി കൊണ്ട് വന്ന് തൈക്കാട്ടുശ്ശേരിയിലെ വാഴത്തോട്ടത്തിലർ ഷെഡിൽ സൂക്ഷിച്ച് വെച്ചത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് കഞ്ചാവ് മാഫിയ ഇത്രയും പ്രായമുള്ള ഒരാളെ സൂക്ഷിപ്പുകാരനായി വെച്ചതെന്നാണ് പോലീസ് നിഗമനം. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 50 ലക്ഷം രൂപയോളം വില വരും.

തൃശൂർ ഒല്ലൂർ മേഖലയിൽ കഞ്ചാവ് സുലഭമാണെന്ന് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഴതോട്ടത്തിനു നടുവിലെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഇവിടേക്ക് രാത്രിസമയങ്ങളിൽ നിരവധി വാഹനങ്ങൾ വന്നു പോകുന്നുവെന്ന വിവരവും സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണമാരംഭിച്ചു.

shortlink

Post Your Comments


Back to top button