Latest NewsKeralaNews

കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ; മലപ്പുറത്ത് യുവാവ് മരിച്ചു

കോവിഡ് നെഗറ്റീവായി കഴിഞ്ഞ ദിവസമാണ് രതീഷ് വീട്ടിലെത്തിയത്

മലപ്പുറം: കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ യുവാവ് മരിച്ചു. കുറുക്കൻകുന്നത്ത് താമസിക്കുന്ന ശങ്കരൻ ചെട്ടിയാരുടെ മകൻ രതീഷ് (38) എന്നയാളാണ് മരിച്ചത്. കോവിഡ് നെഗറ്റീവായി കഴിഞ്ഞ ദിവസമാണ് രതീഷ് വീട്ടിലെത്തിയത്.

Also Read: സാമ്പത്തിക ക്രമക്കേട്; കെ.എസ്.ആർ.ടി.സി. എം.ഡി ബിജു പ്രഭാകറിന്റെ ആരോപണത്തിന്മേൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം

ഏപ്രിൽ 12നാണ് രതീഷിന് കോവിഡ് പരിശോധന നടത്തിയത്. പിന്നീട് രോഗം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് രതീഷ് പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തേടി. കഴിഞ്ഞ ദിവസം പരിശോധന ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ട് വീട്ടിലെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ രതീഷിന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അരീക്കോട് താലൂക്ക് ആശുപത്രിയിൽ വിവരമറിയിച്ചു. ഇതേ തുടർന്ന് ആംബുലൻസ് എത്തുകയും രതീഷിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോവുകയും ചെയ്തു. അവിടെ ചികിത്സ നടക്കുന്നതിനിടയിലാണ് രതീഷ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button