ജനീവ : കോവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.
ഞങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യും,സുപ്രധാനമായ ചികിത്സാ ഉപകരണങ്ങള്‍ യഥാസമയം വിതരണം ചെയ്യും . ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്റേറ്റേഴ്‌സുകളും ലാബിന് ആവശ്യമായ ഘടകങ്ങളും അയക്കുമെന്നും ടെഡ്രോസ് അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന വര്‍ധന മൂന്നരലക്ഷം പിന്നിട്ടിരിക്കുയാണ്. മരണസംഖ്യയും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മെയ് പകുതിയോടെ രാജ്യത്ത് കോവിഡ് പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Post Your Comments