COVID 19Latest NewsNewsIndia

ഓക്‌സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടന

ജനീവ : കോവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.

Read Also : കേരളത്തെ കൊലയ്ക്കു കൊടുക്കുന്ന ഈ നയം തിരുത്താൻ പിണറായി സർക്കാർ തയ്യാറാവണം : കെ സുരേന്ദ്രൻ

ഞങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യും,സുപ്രധാനമായ ചികിത്സാ ഉപകരണങ്ങള്‍ യഥാസമയം വിതരണം ചെയ്യും . ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്റേറ്റേഴ്‌സുകളും ലാബിന് ആവശ്യമായ ഘടകങ്ങളും അയക്കുമെന്നും ടെഡ്രോസ് അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന വര്‍ധന മൂന്നരലക്ഷം പിന്നിട്ടിരിക്കുയാണ്. മരണസംഖ്യയും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മെയ് പകുതിയോടെ രാജ്യത്ത് കോവിഡ് പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button