COVID 19Latest NewsKeralaNews

‘നൂറ് ദിവസം കടന്നു രാജ്യത്തെ വാക്സിനേഷൻ ഡ്രൈവ്, ഈ കാലത്തേയും നമ്മൾ സധൈര്യം അതിജീവിക്കും’

നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷയുടെ ഒരു വാർത്ത പോലും വിട്ടുകളയരുതെന്ന് പറയുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

കോവിഡിന്റെ ആദ്യതരംഗത്തിൽ നിന്നും ഇന്ത്യ കരകയറി വരുന്നെ ഉണ്ടായിരുന്നുള്ളു. ഇതിനിടയിൽ രാജ്യത്തെ വീണ്ടും പിടിച്ചുകുലുക്കിയിരിക്കുകയാണ് കോവിഡ്. കേസുകൾ വര്ധിക്കുന്നതിനൊപ്പം ഇതിനെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കുന്നവരുടെ എണ്ണവും ദിനം പ്രതി വര്ധിക്കുന്നുണ്ട്. നൂറ് ദിവസം കടന്നിരിക്കുകയാണ് രാജ്യത്തെ വാക്സിനേഷൻ ഡ്രൈവ്. ജനുവരി 16 നാണ് ഇന്ത്യയിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.

രാജ്യത്ത് വാക്സിനേഷൻ യജ്ഞത്തിന്റെ നൂറാം ദിനം പിന്നിടുകയാണ്. ഇതുവരെ 14.19 കോടി ആളുകൾക്കാണ് സൗജന്യമായി വാക്സിനേഷൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗമുക്തി നേടിയവർ 2.19 ലക്ഷം പേരാണ്. 5 സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷയുടെ ഒരു വാർത്ത പോലും വിട്ടുകളയരുതെന്ന് പറയുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഊർജ്ജമാണ് പ്രതീക്ഷകൾ നൽകുന്ന വാർത്തകളെന്ന് പറയുകയാണ് ഇവർ. ‘എല്ലാവർക്കും നല്ലത് നേരുന്നു, നാം ഈ കാലത്തേയും സധൈര്യം അതിജീവിക്കും.’- ശോഭ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

https://www.facebook.com/SobhaSurendranOfficial/posts/2567163573407467

shortlink

Related Articles

Post Your Comments

Related Articles


Back to top button