COVID 19YouthLatest NewsKeralaIndiaNewsLife StyleHealth & Fitness

കോവിഡ് ഉണ്ടെന്നു സംശയിക്കുന്നവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ് രാജ്യം. ദിനം പ്രതി വർധിച്ചു വരുന്ന കേസുകൾ ആരോഗ്യപ്രവർത്തകർക്ക് സ്ഥിതി നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുമോയെന്ന ആശങ്കയിലാണ് ആരോഗ്യ മേഖല. രോഗം വരാതിരിക്കാനും വൈറസ് ബാധയെ പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുമ്പോഴും ആരോഗ്യകാര്യങ്ങളിൽ പലർക്കും ആശങ്കയുണ്ട്. ഈ സമയത്ത് കോവിഡ് ഉണ്ടെന്നു സംശയിക്കുന്നവർ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

1. നിങ്ങൾക്ക് കോവിഡ് ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ ഭക്ഷണം, പാത്രം, സോപ്പ്, ചീപ്പ് മുതലായവ മറ്റൊരാളുമായി പങ്കു വയ്ക്കരുത്.

2. പൊതുഗതാഗത സംവിധാനങ്ങൾ, ഇരുചക്ര വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചുള്ള യാത്ര, ടാക്‌സി യാത്ര എന്നിവ പൂർണമായും ഒഴിവാക്കണം. കോവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത് വരെ ഇത് ശ്രദ്ധിക്കുക.

3. വൈദ്യസഹായം തേടാനല്ലാതെ യാതൊരു കാരണവശാലും വീടു വിട്ട് പുറത്തുപോകരുത്.

4. പൊതുസ്ഥലങ്ങൾ സന്ദർശിക്കരുത്. പൊതുയോഗങ്ങളിൽ പങ്കെടുക്കരുത്.

5. യാതൊരു ഗുളികകളും ഡോക്ടറുടെ അനുവാദമില്ലാതെ സ്വയം കഴിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button