Latest NewsKeralaNews

പിടി മാത്യുവിനെതിരെ നടപടി സ്വീകരിക്കണം; കെപിസിസി അദ്ധ്യക്ഷന് പരാതി നൽകി സോണി സെബാസ്റ്റ്യൻ

കണ്ണൂർ: യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി ടി മാത്യുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അദ്ധ്യക്ഷന് പരാതി നൽകി സോണി സെബാസ്റ്റിയൻ. അപകീർത്തി പോസ്റ്റുമായി ബന്ധപ്പെട്ടാണ് സോണി സെബാസ്റ്റ്യൻ പി ടി മാത്യുവിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയന്റെ ഉറച്ച നിലപാടിന് പിന്തുണ; ജനാര്‍ദ്ദനനെക്കുറിച്ചു പി ജയരാജന്‍

പരാതി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം ഉറപ്പു നൽകിയതായി സോണി സെബാസ്റ്റ്യൻ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടുവെന്നാണ് പി ടി മാത്യുവിനെതിരെയുള്ള കേസ്.

പി ടി മാത്യുവിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയ ലാപ്‌ടോപ്പും ബിഎസ്എൻഎൽ മോഡവും പോലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Read Also: സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കോവിഡ് ചികിത്സയ്ക്ക്; ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button