COVID 19Latest NewsNewsIndia

കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് മാരകമായതിനാല്‍ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാല്‍ നല്ലത്. രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ തന്നെ സ്വയം നിരീക്ഷണത്തിലേക്ക് മാറണം. അതിനായി പരിശോധന ഫലം വരാന്‍ കാത്തിരിക്കരുത് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

Read Also : കൊവിഡ് വ്യാപനം : സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെയും രോഗവ്യാപനം ആശങ്കാ ജനകമാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക,രാജസ്ഥാന്‍. ഛത്തീസ്ഗഡ്, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. ഒരു ലക്ഷത്തിലധികം പേര്‍ ഇവിടങ്ങളിലൊക്കെ ചികിത്സയിലുണ്ട്. രോഗബാധിതരില്‍ 15% പേര്‍ക്കാണ് ഗുരുതര ലക്ഷണങ്ങള്‍ കാണുന്നത്. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ ചികിത്സ തുടരണമെന്ന് അദ്ദേഹം പറഞ്ഞു

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആശുപത്രികളില്‍ എന്ത് സജ്ജീകരണമൊരുക്കിയിട്ടും കാര്യമില്ല. ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഓക്സിജന്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഓക്സിജന്‍ ഉത്പാദന ടാങ്കുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നുണ്ട്. നിലവിലെ ഓക്സിജന്‍ വിതരണം മെഡിക്കല്‍ ആവശ്യത്തിന് മാത്രമാണ്.

റെയില്‍വേ ഓക്സിജന്‍ എക്സ്പ്രസുകളുടെ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. . ആര്‍ത്തവ ദിനങ്ങള്‍ക്കിടയും കൊവിഡ് വാക്സീന്‍ സ്വീകരിക്കാം. ഇക്കാര്യത്തില്‍ നിരവധി പേര്‍ സംശയം ഉന്നയിക്കുന്നുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. രാജ്യത്ത് പ്രതിദിന കൊവിഡ് വര്‍ധന മൂന്നര ലക്ഷം പിന്നിട്ട അവസ്ഥയാണുള്ളത്. 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button