ആലപ്പുഴ: ചെന്നിത്തലയില്‍ നെല്ലുമായി വന്ന ലോറി പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം. 145 ക്വിന്റല്‍ നെല്ലുമായി വന്ന ലോറിയാണ് റോഡിന് സമീപമുള്ള പുഴയിലേയ്ക്ക് മറിഞ്ഞത്. അപകടത്തില്‍ നിന്ന് ലോറി ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.
Also Read: അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദം കേരളത്തിലും; വേണം കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും
ലോറി ഡ്രൈവറായ വിശ്വനാഥനെ(52) ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ചുമട്ട് തൊഴിലാളി സിബി നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ചെന്നിത്തല വാഴക്കൂട്ടം കടവിന് സമീപം കളിക്കല് ചിറയുടെ വടക്കെ വളവില്‍ ലോറി പുത്തനാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ചെന്നിത്തല പുഞ്ചയിലെ രണ്ടാം ബ്ലോക്ക് പാടശേഖരത്തില്‍ നിന്ന് നെല്ല് ശേഖരിച്ച് കാലടി കല്പന മില്ലിലേക്ക് പോകുന്ന വഴിയാണ് ലോറി അപകടത്തില്‍പ്പെട്ടത്. റോഡിന്റെ തിട്ട ഇടിഞ്ഞതാണ് അപകട കാരണം. ലോറി മറിയുന്നത് കണ്ട സിബി ഡോര്‍ തുറന്ന് പുറത്തേയ്ക്ക് ചാടി. വള്ളത്തില്‍ മീന്‍പിടിക്കുന്നവരാണ് വിശ്വനാഥനെ രക്ഷപ്പെടുത്തിയത്.
Post Your Comments