COVID 19Latest NewsIndiaNewsInternational

ഖത്തറിൽ നിന്ന് ഇന്ത്യക്ക്​ സഹായവാഗ്​ദാനം; ​​ദ്രവീകൃത ഓക്​സിജൻ നൽകാമെന്ന് ഗസാൽ ക്യു.എസ്​.സി

ദിവസേന 60 മെട്രിക്​ ടൺ നൽകാനുള്ള ശേഷിയാണ്​ കമ്പനിക്കുള്ളത്​. ഖത്തറിലെ മുൻ ഇന്ത്യൻ അംബാസഡർ സജ്​ഞീവ്​ അറോറ തൻെറ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കി.​

ഖത്തറിൽ നിന്ന് ഇന്ത്യക്ക്​ സഹായവാഗ്​ദാനം. ഖത്തർ പെട്രോളിയത്തിൻെറ അനുബന്ധ കമ്പനിയായ ഗസാൽ ക്യു.എസ്​.സി ആണ്​​ 60 മെട്രിക്​ ടൺ ദ്രവീകൃത ഓക്​സിജൻ ഇന്ത്യക്ക്​ നൽകാമെന്ന് വാഗ്ദാനം ചെയ്തത്. രാജ്യത്ത് ഓയിൽ ആൻറ്​ ഗ്യാസ്​ മേഖലയിലും, മറ്റ്​ വ്യാവസായിക മേഖലകളിലും ഓക്​സിജൻ ഉൽപാദിപ്പിക്കുന്ന കമ്പനിയാണിത്​. കമ്പനിയുടെ റാസ്​ലഫാനിലെയും ഉംസെയ്​ദിലെയും പ്ലാൻറുകളിൽ നിന്ന്​ ഇന്ത്യക്കായി ഓക്​സിജൻ നൽകാമെന്നാണ്​ വാഗ്​ദാനം​.

ദിവസേന 60 മെട്രിക്​ ടൺ നൽകാനുള്ള ശേഷിയാണ്​ കമ്പനിക്കുള്ളത്​. ഖത്തറിലെ മുൻ ഇന്ത്യൻ അംബാസഡർ സജ്​ഞീവ്​ അറോറ തൻെറ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കി.​ അതേസമയം ഓക്​സിജൻ കൊണ്ടുപോകാനുള്ള പ്രത്യേക ക്രയോജനിക്​ ടാങ്കുകൾ​ ഇന്ത്യ അയക്കണമെന്നും കമ്പനി സൂചിപ്പിച്ചു. 180 ഡിഗ്രി ശീതീകരണ സംവിധാനമുള്ള ടാങ്കുകൾ വിമാനത്തിൽ അയക്കാം. പ്ലാൻറിൽ നിന്ന്​ ഓക്​സിജൻ നിറച്ച്​ കപ്പൽ മാർഗം ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലേക്ക്​ എത്തിക്കാനും സാധിക്കും.

ക്രയോജനിക്​ ടാങ്കുകൾ അയക്കാനായി നടപടികൾക്കായി​ കേന്ദ്രമന്ത്രി വി.കെ സിങുമായി ഇന്ത്യൻ കൾച്ചറൽ സെൻറർ മുൻ പ്രസിഡൻറ്​ ഗിരീഷ്​ കുമാർ ബന്ധപ്പെട്ടിരുന്നു. എന്നാൽ നിലവിൽ ക്രയോജനിക്​ ടാങ്കുകൾ ലഭ്യമല്ലെന്ന വിവരമാണ്​ ഒടുവിൽ ലഭിച്ചിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button