Latest NewsIndiaNews

തെരുവിന്റെ മക്കളെ ചികിൽസിച്ചിരുന്ന ഡോക്ടർ ജീവശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങി

ന്യൂഡൽഹി : തെരുവിന്റെ മക്കളെ ചികിത്സിക്കാന്‍ ജീവിതം നീക്കിവെച്ച ഡോക്ടർ ജീവശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങി. ഡോക്ടര്‍ പ്രദീപ് ബിജല്‍വാൻ ആണ് ഓക്‌സിജന്‍ കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെയാണ് ഡോക്ടർ മരണത്തിന് കീഴടങ്ങിയത്.

ഡല്‍ഹിയിലെ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ സാഹചര്യത്തില്‍ 60കാരനായ പ്രദീപ് കോവിഡ് രോഗബാധിതനായി വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു. ബെഡിനും വെന്റിലേറ്ററിനും ഓക്‌സിജനും വേണ്ടി പല തവണ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന് യാതൊരു സഹായവും ലഭിച്ചില്ല. സ്വയം ചികിത്സയുമായി വീട്ടില്‍ ചുരുണ്ടുകൂടിയ പ്രദീപ് ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ഇന്ന് രാവിലെ മരിച്ചത്.

Read Also  :  ‘ഇന്ത്യ എനിക്ക് പ്രിയപ്പെട്ട രാജ്യം’; പി.എം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് 37 ലക്ഷം രൂപ സംഭാവന നല്‍കി പാറ്റ് കമ്മിന്‍സ്

തെരുവില്‍ കഴിയുന്ന വീടില്ലാത്ത പാവപ്പെട്ടവര്‍ക്കിടയില്‍ പതിറ്റാണ്ടുകളായി ഡോ. പ്രദീപ് നിസ്വാര്‍ഥ സേവനം നടത്തിവരികയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിലും പ്രദീപ് തന്നാല്‍ കഴിയുന്ന വിധത്തില്‍ വാര്‍ധക്യത്തിലും പാവപ്പെട്ടവരെ ചികിത്സിച്ചു. ഐഎഎസ് ഓഫീസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിറിന്റെ കൂടി പിന്തുണയോടെയാണ് പാവപ്പെട്ടവരുടെ ഡോക്ടറായി അറിയപ്പെടുന്ന പ്രദീപ് തെരുവിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിച്ചുവന്നിരുന്നത്.

തെരുവിലെ ആളുകള്‍ക്കായുള്ള കോവിഡ് ക്ലീനിക്ക് അണ്ടര്‍ ദി ദി സ്ട്രീറ്റ് പരുപാടിയുടേയും തലപ്പത്ത് പ്രദീപുണ്ടായിരുന്നു. 60കാരനായ പ്രദീപിന് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പലരും കോവിഡ് കാലത്ത് നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രായമോ രോഗഭീതിയോ തളര്‍ച്ചയോ കണക്കിലെടുക്കാതെ സാമ്പത്തികലാഭം നോക്കാതെ കോ വിഡ് കാലത്ത് പ്രദീപ് ബിജല്‍വാന്‍ തെരുവിലെ ആളുകള്‍ക്കിടയില്‍ ചികിത്സയുമായി സജീവമാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button