Latest NewsNewsIndia

കോവിഡിന്റെ രണ്ടാം തരംഗം അതീവ ഗുരുതരം; വീടുകൾക്കുള്ളിലും മാസ്‌ക് ധരിക്കണമെന്ന് മുന്നറിയിപ്പ് നൽകി നീതി ആയോഗ്

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമെന്ന് മുന്നറിയിപ്പ് നൽകി നീതി ആയോഗ്. വൈറസ് വ്യാപനം ഗുരുതരമായ രീതിയിൽ വ്യാപിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോൾ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാവരും വീട്ടിലും മാസ്‌ക് ധരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കോവിഡ് ചികിത്സയ്ക്ക്; ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടർ

രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയത്. പുറത്തു മാത്രമല്ല വീടുകൾക്കകത്തും മാസ്‌ക് ധരിക്കേണ്ട സമയം വന്നിരിക്കുകയാണ്. വീടിന് പുറത്ത് മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് എല്ലായ്പ്പോഴും നാം സംസാരിക്കുന്നത്. വീടിനകത്തും, കുടുംബാംഗങ്ങൾക്കൊപ്പം ഇരിക്കുമ്പോഴും മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പോസിറ്റീവ് ആയവർ നിർബന്ധമായും മാസക് ധരിച്ചിരിക്കണം. രോഗ ബാധിതർ നിരീക്ഷണത്തിൽ കഴിയണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലെങ്കിൽ ഐസൊലേഷൻ സെന്ററുകളിലേക്ക് ഇവരെ മാറ്റണം.

Read Also: കേരളത്തെ കൊലയ്ക്കു കൊടുക്കുന്ന ഈ നയം തിരുത്താൻ പിണറായി സർക്കാർ തയ്യാറാവണം : കെ സുരേന്ദ്രൻ

രോഗിയോടൊപ്പം കുടുംബാംഗങ്ങളും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതിഥികളും, സുഹൃത്തുക്കളും വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ന് 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,73,13,163 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button