COVID 19MollywoodLatest NewsCinemaNewsIndiaEntertainment

മോദി ജി ഈ രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കി, തിരികെ ലഭിച്ചത് എന്താണ്?; വികാരഭരിതയായി കങ്കണ

മോദി ജി അദ്ദേഹത്തിന്റെ ജീവതത്തിലെ ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി മാറ്റി വെച്ചു

ജയ്പൂർ: രാജ്യത്ത് കൊവിഡ് പ്രതിസന്ധികള്‍ വർധിക്കുന്നതിനനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നവരുമുണ്ട്. എന്നാൽ, വാക്സിൻ രൂപപ്പെടുത്തിയെടുത്ത്, വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്നു ഒരു സമയമുണ്ടായിരുന്നു അപ്പോഴൊന്നും ആരും അദ്ദേഹത്തെ പുകഴ്ത്തിയില്ലെന്നും പ്രശംസിച്ചില്ലെന്നും ചൂണ്ടിക്കാണിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്.

എല്ലാ നിമിഷവും രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കിയിട്ടും അദ്ദേഹത്തിന് വെറുപ്പ് മാത്രമാണ് തിരികെ ലഭിക്കുന്നതെങ്ങ് വികാരഭരിതയായി പറയുകയാണ് താരം. ഇങ്ങനെയുള്ള ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക എന്നും കങ്കണ ചോദിക്കുന്നു. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

Also Read:രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ല, പ്രശ്നം ഓക്സിജൻ വിതരണത്തിൽ മാത്രം; വ്യക്തത വരുത്തി സന്ദീപ് വാര്യ‍ർ

‘മോദി ജി അദ്ദേഹത്തിന്റെ ജീവതത്തിലെ ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്. അദ്ദേഹത്തിന് നേരെ വിരലുകള്‍ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല’ എന്നാണ് കങ്കണയുടെ ട്വീറ്റ്. ‘സംഘി എന്നതില്‍ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രന്‍ മോദി” എന്ന് കഴിഞ്ഞ ദിവസവും കങ്കണ വ്യക്തമാക്കിയ കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button