Latest NewsIndiaNews

കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച അമ്മയെ വഴിയിൽ ഉപേക്ഷിച്ച് മകൻ ; ചികിത്സയിലിരിക്കെ മരണം

ലക്‌നൗ : കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് തുടർന്ന് മകന്‍ വഴിയില്‍ ഉപേക്ഷിച്ച അമ്മയ്ക്ക് ദാരുണാന്ത്യം. ശ്വാസം മുട്ടൽ അനുഭവപ്പെടുന്നെന്ന് പറഞ്ഞപ്പോൾ കോവിഡാണെന്ന് കരുതിയാണ് മകൻ വഴിയിൽ ഉപേക്ഷിച്ചത്. തുടർന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. അന്തരിച്ച ലെഫ്റ്റനന്റ് കേണലിന്റെ ഭാര്യയോടാണ് മകൻ ഇത്തരത്തിൽ ക്രൂരത കാണിച്ചത്. ശ്വാസ തടസ്സം അനുഭവപ്പെടുന്നതായി അമ്മ പറഞ്ഞിരുന്നു. അമ്മയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം വിവാഹിതയായ സഹോദരിയുടെ വീട്ടിൽ എത്തിക്കാനാണ് ഇയാൾ ശ്രമിച്ചത്. തുടർന്ന് യാത്രാമദ്ധ്യേ അമ്മയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also  :  വന്‍ ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകള്‍; ഹൗറ-മുംബൈ റെയില്‍വേ പാളം സ്‌ഫോടനത്തില്‍ തകര്‍ത്തു

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. അമ്മയെ ഉപേക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button