Latest NewsKeralaNews

‘ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുമ്പാ പുറത്തു വിടുന്ന ഓക്‌സിജന്‍ വെക്കാമായിരുന്നു’; പരിഹസിച്ച്‌ എം.എ നിഷാദ്

തിരുവനന്തപുരം : ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും യുപി സര്‍ക്കാറിനെയും പരിഹസിച്ച്‌ സംവിധായകന്‍ എം.എ നിഷാദ്. ഇത്രയും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുവിനെ കൊണ്ട് പുറത്തോട്ട് വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു എന്നാണ് സംവിധായകന്‍ പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എ നിഷാദിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം…………………….

”ഗായ്,ഏക് പാൽഥൂ ജാൻവർ ഹേ… ഗായ് ഖാസ് കാത്താ ഹേ
ഔർ ദൂത് ദേത്താ ഹേ… ഗായ് ഓക്സിജൻ ഭീ മിൽതാ ഹേ
ഹാേ..ഹീ…ഹം… നഹീ..നഹീ…”

Read Also  :  ലോക്ഡൗൺ സംബന്ധിച്ച് സർവകക്ഷി യോഗത്തിലെ പൊതുഅഭിപ്രായമിങ്ങനെ, തീരുമാനങ്ങളിതൊക്കെ

ഇതിനപ്പുറം ഹിന്ദി അറിയില്ല മിത്രോംസ്…
പറഞ്ഞത്,പശുവിനെ പറ്റിയാണ്…
ഇത്രയും,രൂക്ഷമായ ഓക്സിജൻ ക്ഷാമം
നേരിടുന്ന രാജ്യത്ത്,പശുമ്പായെ കൊണ്ട്
പുറത്തോട്ട് വിടുന്ന ഓക്സിജൻ ഒന്നെടുത്ത്
വെക്കാമായിരുന്നു…

പശുവിന് ആമ്പുലൻസും,പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റ്റെ നാട്ടിൽ
ഇതല്ല,ഇതിനപ്പുറവും സാധിക്കും…
ആ വഴിക്കൊന്ന് ശ്രമിച്ച് നോക്കികൂടെ മിത്രങ്ങളെ ?
പാട്ടകൊട്ടിയും,വിളക്ക് തെളിച്ചും,ഗോമൂത്ര
പാനീയവും,എല്ലാം വിജയകരമായി പരീക്ഷിച്ച
ആദിത്യനാഥന്റ്റെ യൂ പി യിൽ,ഓക്സിജൻ
ക്ഷാമമുണ്ടാകില്ല…കട്ടായം…

Read Also  :   വാക്സിന്റെ പേരിൽ അനാവശ്യഭീതി പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറണം: സർവ്വകക്ഷി യോഗത്തിൽ കെ.സുരേന്ദ്രൻ

പശു എങ്ങനെ ഓക്സിജൻ നൽകും എന്നതിനെ പറ്റിയുളള ക്ളാസ്സിന് ബഹുമാന്യ
ശാസ്ത്രജ്ഞൻ,പപ്പേട്ടനെ സമീപിക്കാവുന്നതാണ്…നോട്ട് നിരോധന
സമയത്ത്,രണ്ടായിരത്തിന്റ്റെ നോട്ടിൽ
ചിപ്പ് കണ്ട് പിടിച്ച സാങ്കേതിക വിദഗ്ധൻ
കൂടിയാണ് പപ്പെട്ടൻ… ചാനൽ ചർച്ചയിൽ പപ്പേട്ടനെ വല്ലാണ്ട് മിസ്സ്
ചെയ്യുന്നു്‌… മൂവായിരം കോടി മുടക്കി പട്ടേലിന് പ്രതിമ…
ഇരുപതിനായിരം കോടിയുടെ പാർലമെന്റ്റ്
മന്ദിരം.. ഉലകം ചുറ്റാൻ ഒമ്പതിനായിരം കോടിയുടെ
വിമാനം. ‌  ഇതൊക്കെ അച്ഛാ ദിൻ അല്ലേ കമ്മികളേ…
ഇതാണ് പുതിയ ഇൻഡ്യ…
സന്തോഷിച്ചാട്ടെ…സന്തോഷിച്ചാട്ടെ…

NB

മിത്രോംസ്,പതിവ് തെറിവിളി പൊങ്കാലയുമായി ഇതിലേ വരില്ലേ…
കമോൺട്രാ മിത്രോംസ്…എനിക്കത്
പൂച്ചെണ്ടുകളാണ്…
ലാൽ സലാം

https://www.facebook.com/manishadofficial/posts/3444604065639446

shortlink

Related Articles

Post Your Comments

Related Articles


Back to top button