ബാഗ്ദാദ്: 82 പേരുടെ മരണത്തിന് കാരണമായ ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ബാഗ്ദാദിലെ ആരോഗ്യമന്ത്രിക്ക് സസ്പെൻഷൻ. ശനിയാഴ്ചയാണ് ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. ഞായറാഴ്ച ചേർന്ന യോഗത്തിൽ ബാഗ്ദാദിലെ ഓദ്യോഗിക വൃത്തങ്ങളെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ആരോഗ്യമന്ത്രിയെയും ഗവർണറെയും സസ്പെന്റ് ചെയ്തു.
read also : വാക്സിന്റെ പേരിൽ അനാവശ്യഭീതി പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറണം: സർവ്വകക്ഷി യോഗത്തിൽ കെ.സുരേന്ദ്രൻ
സംഭവത്തിൽ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ഓക്സിജൻ ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണം. ബാഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിലുണ്ടായ അപകടത്തിൽ 110 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Post Your Comments