KeralaLatest NewsNews

പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം; ഫേസ്ബുക്കിൽ കമന്റിട്ട യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ വാഹനമിടിച്ച് കൊലപ്പെടുത്തണമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട് യുവാവ്. പയിമ്പ്ര ഗോവിന്ദപുരിയിൽ പ്രജിലേഷാണ് പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രജിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also: കോവിഡ് രോഗികളുടെ ഡിസ്ചാർജ്; മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്

പോലീസിനെ ഒന്നു ചെയ്യരുത്, അവന്റെ മക്കൾ പുറത്തിറങ്ങും. വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതിനാൽ ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നായിരുന്നു പ്രജിലേഷിന്റെ കമന്റ്.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Read Also: എട്ടാം ക്ലാസുകാരിക്ക് വീടിന്റെ മുകൾ നിലയിൽ വെച്ചു ഉണ്ടായത് 6 മാസത്തെ നിരന്തര പീഡനം; സിപിഎം നേതാക്കൾ അറസ്റ്റിലാകുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button