തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. ബാറുകളും വിദേശ മദ്യശാലകളും തത്ക്കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്.
Also Read: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 3651 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 15011 പേർ
ബാറുകള്‍ക്കും, വിദേശമദ്യശാലകള്‍ക്കും പുറമേ സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍, ക്ലബ്ബുകള്‍, സ്‌പോര്‍ട് കോംപ്ലക്‌സുകള്‍, നീന്തല്‍കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കടകളും റെസ്റ്റോറന്റുകളും രാത്രി 7.30ന് അടക്കണം. രാത്രി 9 വരെ റെസ്‌റ്റോറന്റുകള്‍ക്ക് ഭക്ഷണം പാഴ്‌സലായി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യ സര്‍വീസ് മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. രാത്രികാല കര്‍ഫ്യൂ നിലനിലുള്ള സാഹചര്യത്തില്‍ ഒത്തുകൂടലുകള്‍ പാടില്ല. എല്ലാ യോഗങ്ങളും ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ. സര്‍ക്കാര്‍ ഓഫിസില്‍ 50% ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. അടിയന്തര സര്‍വീസുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കണം. സ്വകാര്യ ഓഫിസുകള്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. ആള്‍കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകുന്നേരം മുതല്‍ സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ നിലവില്‍ വരും.
Post Your Comments