COVID 19Latest NewsKeralaNewsIndia

കോവിഡ് വ്യാപനം : സംസ്​ഥാനങ്ങള്‍ക്ക്​ പുതിയ മാര്‍ഗരേഖയുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി :  ലോക്​ഡൗണ്‍ ഏര്‍പ്പെടുത്താനും കണ്ടെയ്​ന്‍മെന്‍റ്​ സോണ്‍ നിശ്ചയിക്കാനും സംസ്​ഥാനങ്ങള്‍ക്ക്​ പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം. ഒരാഴ്​ചയില്‍ കൂടുതല്‍ 10 ശതമാനത്തില്‍ അധികമാണ്​ പോസിറ്റിവിറ്റി​ നിര​ക്കെങ്കില്‍, ആശുപത്രികളില്‍ 60 ശതമാനം ​ബെ ഡില്‍ കോവിഡ്​ രോഗികളുണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. പരിശോധിക്കുന്ന 10ല്‍ ഒരു സാമ്പിൾ പോസിറ്റിവാകുന്ന സ്​ഥിതിയെയാണ്​ 10 ശതമാനം പോസിറ്റിവിറ്റി നിരക്ക്​ എന്നുപറയുന്നത്​.

കോവിഡ്​ ബാധിതരുടെ എണ്ണം, മേഖലയിലെ വ്യാപനം, ആശുപത്രി സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ്​ ലോക്​ഡൗണ്‍, കണ്ടെയ്​​ന്‍മെന്‍റ്​ സോണ്‍ എന്നിവയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്​. നിയന്ത്രണങ്ങള്‍ ചുരുങ്ങിയത്​ 14 ദിവസത്തേക്ക്​ ഏര്‍പ്പെടുത്തണം.

കണ്ടെയ്​ന്‍മെന്‍റ്​ മേഖലകളിലെ നിയന്ത്രണങ്ങള്‍ ഇപ്രകാരം:

രാത്രി കര്‍ഫ്യൂ. അവശ്യപ്രവര്‍ത്തന​ങ്ങള്‍ ഒഴികെ എല്ലാറ്റിനും വിലക്ക്​. സമയം ​പ്രാദേശികമായി തീരുമാനിക്കാം. സാമൂഹികവും മതപരവുമായ കൂടിച്ചേരലുകള്‍ക്ക്​ വിലക്ക്​. വിവാഹത്തില്‍ 50ഉം മരണവീടുകളില്‍ 20ല്‍ കൂടുതല്‍ പേരും ഒത്തുകൂടരുത്​.

ഷോപ്പിങ്​ കോംപ്ലക്​സ്​, തിയറ്റര്‍, ​റെസ്​റ്റാറന്‍റ്​, മതപരമായ കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചിടണം. പൊതു, സ്വകാര്യമേഖലയില്‍ അവശ്യസേവനങ്ങള്‍ മാത്രം.

മെട്രോ, ബസ്​, ടാക്​സി തുടങ്ങി പൊതുഗതാഗത സൗകര്യങ്ങളില്‍ ​സീറ്റിന്റെ പകുതിയാത്രക്കാര്‍ മാത്രം. ഓഫിസുകളില്‍ പകുതിമാത്രം ഹാജര്‍നില.

shortlink

Related Articles

Post Your Comments

Related Articles


Back to top button