KeralaCinemaMollywoodLatest NewsNewsEntertainment

ആദിത്യന്റെ ആത്മഹത്യാ ശ്രമം; മുൻപ് പലതവണ നടത്തിയിട്ടുള്ളതെന്ന് അമ്പിളി ദേവി

ആദിത്യൻ ജീവനൊടുക്കാൻ ശ്രമിച്ചത് വെറും നാടകമെന്ന് അമ്പിളി ദേവി

തൃശൂർ: നടൻ ആദിത്യൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി നടി അമ്പിളി ദേവി. ആദിത്യൻ ഇതിനു മുൻപും പലതവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പറയുകയാണ് അമ്പിളി.

Also Read:ചികിത്സ കിട്ടാതെ വയോധികൻ കുഴഞ്ഞ് വീണു മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

അതേസമയം, കൈഞരമ്പ് മുറിച്ച് അത്മഹത്യ ചെയ്യാൻ ശ്രമിച്ച നടൻ ആദിത്യൻ ജയന്റെ ആരോഗ്യ നില തൃപ്തികരമെന്ന് റിപ്പോർട്. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ച നിലയിലായിരുന്നു ആദിത്യനെ കണ്ടെത്തിയത്. കാറിനുള്ളിൽ തളർന്നു കിടന്ന ആദിത്യനെ വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. ഉടൻ ഇവർ ആദിത്യനെ ആശുപത്രിയിലെത്തിച്ചു.

കൈ മുറിക്കാൻ ശ്രമിച്ചതിനൊപ്പം ആദിത്യൻ ഉറക്കഗുളിക കഴിച്ചിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. 10 ഉറക്ക ഗുളികയാണ് ആദിത്യൻ കഴിച്ചിരുന്നത്. എനിക്ക് മരിക്കണമെന്നായിരുന്നു രക്ഷിക്കാനെത്തിയവരോട് ആദിത്യൻ പറഞ്ഞിരുന്നത്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യനെ ഉറക്കഗുളിക കഴിച്ചിരുന്നതിനാൽ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button