തൃശൂർ: കൈഞരമ്പ് മുറിച്ച് അത്മഹത്യ ചെയ്യാൻ ശ്രമിച്ച നടൻ ആദിത്യൻ ജയന്റെ ആരോഗ്യ നില തൃപ്തികരം. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ച നിലയിലായിരുന്നു ആദിത്യനെ കണ്ടെത്തിയത്. കാറിനുള്ളിൽ തളർന്നു കിടന്ന ആദിത്യനെ വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. ഉടൻ ഇവർ ആദിത്യനെ ആശുപത്രിയിലെത്തിച്ചു.
Read Also: ബംഗാളിൽ ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം
കൈ മുറിക്കാൻ ശ്രമിച്ചതിനൊപ്പം ആദിത്യൻ ഉറക്കഗുളികൾ കഴിച്ചിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. 10 ഉറക്ക ഗുളികളാണ് ആദിത്യൻ കഴിച്ചിരുന്നത്. എനിക്ക് മരിക്കണമെന്നായിരുന്നു രക്ഷിക്കാനെത്തിയവരോട് ആദിത്യൻ പറഞ്ഞിരുന്നത്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യനെ ഉറക്കഗുളിക കഴിച്ചിരുന്നതിനാൽ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തൽ വലിയ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. തൃശൂരിൽ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്പിളിയുടെ കുടുംബം ഉന്നയിച്ചിരുന്നത്.
Read Also: പാലക്കാട് വിജയപ്രതീക്ഷ കുറഞ്ഞ് യുഡിഎഫും എൽഡിഎഫും, ഫലപ്രഖ്യാപനത്തിന് ശേഷം പൊട്ടിത്തെറി ഉറപ്പ്
Post Your Comments