COVID 19Latest NewsKeralaNattuvarthaNews

കോവിഡ് വ്യാപനം; ചികിത്സാ സജ്ജീകരണങ്ങൾ കൂട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

നിലവിൽ 486 കോവിഡ് കിടക്കകളാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ഇത് വിപുലീകരിച്ച് മൊത്തം 1400 കിടക്കകളാക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കോവിഡ് ചികിത്സയ്ക്ക് പൂർണസജ്ജമാക്കാൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിർദേശ പ്രകാരം ചേർന്ന യോഗത്തിൽ തീരുമാനമായി.

നിലവിൽ 486 കോവിഡ് കിടക്കകളാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ഇത് വിപുലീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1100 കിടക്കകളും, എസ്.എടി ആശുപത്രിയിൽ 300 കിടക്കകളുമടക്കം മൊത്തം 1400 കിടക്കകളാക്കാൻ തീരുമാനിച്ചു.

കേരളത്തിലെ ഓക്‌സിജന്‍ വിതരണം, പ്രതികരണം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെസോ

മെഡിക്കൽ കോളേജ് ആശുപത്രിയിലെ 115 ഐ.സി.യു കിടക്കകൾ 200 ആക്കി വർധിപ്പിക്കുന്നത്തിനും അതിൽ 130 എണ്ണത്തിന് വെന്റിലേറ്റർ സൗഏർപ്പെടുത്തുന്നതിനും തീരുമാനമായി. ഓക്‌സിജൻ സൗകര്യമുള്ള 227 കിടക്കകൾ എന്നത് 425 ആയി വർധിപ്പിക്കും.

രോഗികൾക്ക് ആവശ്യമായ കിടക്കകൾ വർധിപ്പിക്കുന്നതിനൊപ്പം ആശുപത്രി ഉപകരണങ്ങളും ജീവനക്കാരേയും വർധിപ്പിക്കുന്നതാണ്. 150 നഴ്‌സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എൻ.എച്ച്.എം വഴി അടിയന്തരമായി തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button