KeralaLatest NewsNews

ഭൂമിയോ വീടോ ജോലിയോ നൽകിയില്ല; നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കാതെ സർക്കാർ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ. തർക്കഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് ഇപ്പോഴും കുട്ടികൾ താമസിക്കുന്നത്. ദമ്പതികളുടെ മരണം നടന്ന് നാലു മാസം പിന്നിട്ടെങ്കിലും പുതിയ ഭൂമി, വീട്, ജോലി എന്നിങ്ങനെ സർക്കാർ നൽകിയ വാദ്ഗാദനങ്ങൾ ഇതുവരെ നടപ്പായിട്ടില്ല.

Read Also: വാക്സിന്‍ ചലഞ്ചിനെ വിമര്‍ശിച്ച  രമേശ് ചെന്നിത്തലയേയും വി.മുരളീധരനേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

രാജൻ, അമ്പിളി ദമ്പതികളുടെ മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലി നൽകുമെന്നായിരുന്നു നെയ്യാറ്റിൻകര എംഎൽഎയായ ആൻസലൻ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ഈ ജോലി നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. വരുമാനം പോലുമില്ലാതെയാണ് തർക്കഭൂമിയിലെ വീട്ടിൽ കുട്ടികൾ കഴിയുന്നത്.

അച്ഛനെയും അമ്മയെയും അടക്കിയ മണ്ണിൽ തന്നെ വീട് വേണമെന്നാണ് കുട്ടികൾ ആവശ്യപ്പെടുന്നത്. എന്നാൽ ഈ ഭൂമി സംബന്ധിച്ചുള്ള തർക്കം കോടതിയിൽ നിലനിൽക്കുന്നതിനാലാണ് ഭൂമി വിട്ടു കൊടുക്കാൻ കഴിയാത്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

Read Also: സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി

ബാങ്കിൽ ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലാണ് നിയമനം വൈകുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ ഉടൻ തന്നെ നിയമനം ഉണ്ടാകുമെന്നുമെന്നാണ് എംഎൽഎ ആൻസലൻ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button