KeralaLatest NewsNews

വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന വീരന്മാരെ കുടുക്കാൻ സൈബര്‍ പട്രോളിങ്ങുമായി കേരള പോലീസ്

ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് മാത്രമല്ല ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് തുടങ്ങി. സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

Read Also: വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ഓക്‌സിജൻ ലഭ്യമാക്കണം; നിർദ്ദേശം നൽകി പ്രധാനമന്ത്രി

എന്നാൽ കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് മാത്രമല്ല ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ നിര്‍മിക്കുന്നവരെയും പങ്കുവയ്ക്കുന്നവരെയും കണ്ടെത്താനായി സമൂഹമാധ്യമങ്ങളില്‍ കര്‍ശനമായ സൈബര്‍ പട്രോളിംഗ് നടത്താന്‍ പോലീസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവയ്ക്ക് നിര്‍ദേശം നല്‍കി.

shortlink

Post Your Comments


Back to top button