കല്‍പറ്റ: കോവിഡ് 19ന്റെ വ്യാപന പശ്ചാത്തലത്തിൽ രോഗ പ്രതിരോധമാര്‍ഗങ്ങള്‍ എന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശം വ്യാജമെന്ന് വയനാട് ജില്ല കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. എന്നാൽ വ്യാജ സന്ദേശം തയാറാക്കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. എപ്പിഡമിക് ആക്‌ട് പ്രകാരമാണ് കേസെടുത്തത്.
ജില്ലാ കലക്ടര്‍ നല്‍കുന്ന കോവിഡ് രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന പേരിലാണ് വ്യാജ ഓഡിയോ ക്ലിപ് വാട്സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ പൊതുജനാരോഗ്യത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്നും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ഈ സന്ദേശം ആരുംതന്നെ പ്രചരിപ്പിക്കരുതെന്നും കലക്ടര്‍ പറഞ്ഞു.
Post Your Comments