കരുനാഗപ്പള്ളി: ‘മോനെ തനിച്ചാക്കി പോകാന്‍ കഴിയാത്തതുകൊണ്ട് മകനേയും ഒപ്പം കൊണ്ടു പോകുന്നു. 15 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യത മാനസികമായി തകര്‍ത്തു. ആരുടെയും മുന്നില്‍ തലതാഴ്ത്തി ജീവിക്കാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ പോകുന്നു.’ ഇടക്കുളങ്ങരയില്‍ മകനെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് ബിനു നിവാസില്‍ ബിനുകുമാറിന്റെ (സുനില്‍കുമാര്‍) ഭാര്യ സൂര്യ എഴുതിയ ആത്മഹത്യാ കുറിപ്പിലെ വരികളാണിത്.
Read Also : കേരളത്തിലെ ഓക്‌സിജന്‍ വിതരണം, പ്രതികരണം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെസോ
കടുത്ത സാമ്പത്തിക ബാദ്ധ്യത മൂലമാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുറിപ്പില്‍ നിന്നും വ്യക്തമായിരിക്കുന്നത്. സൂര്യയും ഭര്‍ത്താവ് ബിനുവും ചേര്‍ന്ന് നടത്തിയ കടയുടെ ബാദ്ധ്യതയാണ് മനോവിഷമത്തിനിടയാക്കിയത് എന്നാണ് കരുനാഗപ്പള്ളി പൊലീസ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സൂര്യയേയും മൂന്ന് വയസുകാരനായ മകന്‍ ആദിദേവിനെയും മരിച്ച നിലയില്‍ കണ്ടത്. കുഞ്ഞിന്റെ കഴുത്തറുത്ത നിലയിലും, സൂര്യയുടെ കഴുത്തിലും കൈയിലും മുറിവുകളും ഉണ്ടായിരുന്നു. ബിനുകുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
സുനില്‍കുമാര്‍ കൊല്ലത്ത് ചാമക്കടയില്‍ കട നടത്തുകയാണ്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടില്‍ കണ്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, വൈകിട്ടോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാല്‍ ബന്ധുക്കള്‍ വീട്ടില്‍ അന്വേഷിച്ചു. കതക് അടച്ച നിലയിലായിരുന്നു. ഒടുവില്‍ സമീപവാസികളായ ചിലരുടെ സഹായത്തോടെ ജനല്‍ചില്ലുകള്‍ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്.
മൃതദേഹങ്ങള്‍ കട്ടിലില്‍ തന്നെയാണ് കിടന്നിരുന്നത്. കുട്ടി മലര്‍ന്നും സൂര്യ കമിഴ്ന്നുമാണ് കിടന്നിരുന്നത്. കുട്ടിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവായിരുന്നു. രക്തം വാര്‍ന്നൊഴുകി മുറിയില്‍ തളം കെട്ടി നിന്നിരുന്നു. ഈ രക്തത്തില്‍ സൂര്യ ചവിട്ടി നടന്നിരുന്ന കാല്‍പ്പാടുകളും മുറിയിലുണ്ടായിരുന്നു. സൂര്യ കൈ ഞരമ്പു മുറിക്കുകയും കഴുത്തില്‍ മുറിവുണ്ടാക്കുകയും ചെയ്താണ് ആത്മഹത്യ ചെയ്തത്.
Post Your Comments